JHL

JHL

കോവിഡ് ബാധിതരിൽ വോട്ട് ചെയ്യാനെത്തിയവർ കുറവ്; പലരും വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ


കാസർകോട് : (www.truenewsmalayalam.com 07.04.2021)

ജില്ലയിൽ 2 ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച 272 പേരിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ എണ്ണം വളരെ കുറവ്. പോസിറ്റീവ് ആയവരിൽ പലരും വിവിധ ആശുപത്രികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിലായതാണു കാരണം.

മൊട്ടമ്മൽ വെൽഫയർ ഗവ. യുപി സ്കൂളിലെ ബൂത്തിൽ കോവിഡ് സ്ഥിരീകരിച്ച മകളെയും കൊണ്ടു പിപിഇ കിറ്റ് ധരിച്ചു പിതാവ് വോട്ട് ചെയ്യിപ്പിക്കാനെത്തി. ജില്ലയിലെ പല ബൂത്തുകളിലും  കോവിഡ് ബാധിതർ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും എത്ര പേർ വോട്ട് ചെയ്തുവെന്നതിനെക്കുറിച്ച് ഔദ്യോഗികമായി കണക്കുകൾ ലഭിച്ചില്ല. മെഡിക്കൽ ഓഫിസർ മുഖേനയാണ് കോവിഡ് ബാധിതർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയത്.


No comments