JHL

JHL

കെ.എം ഷാജിയുടെ അനധികൃത സമ്പാദ്യം: ലീഗിന്റെ ധാർമ്മികത നഷ്ടപ്പെട്ടു - പി.ഡി.പി

 


എറണാകുളം:  (www.truenewsmalayalam.com 15.04.2021)

മുസ്ലിം ലീഗ് എം.എൽ.എ ആയ കെ.എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യവും അര കോടി രൂപയും അര കിലോയിലധികം സ്വർണ്ണവും കണ്ടെടുത്ത സംഭവം ജനപ്രതിനിധികൾക്ക് അപമാനമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു. ഇങ്ങനെ ജനങ്ങളെ വഞ്ചിച്ച് നേടിയെടുത്ത അനധികൃത സമ്പാദ്യം വെളിപ്പെട്ടിട്ടും കെ.എം ഷാജിക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയും കുറ്റവാളിയായ ഷാജിക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിലൂടെ അന്തസ്സും ധാർമ്മികതയും നഷ്ടപ്പെട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നതിൻ്റെ അവസാനത്തെ ഉദാഹരണമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

   ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മാസമായ റമളാൻ മാസത്തിൽ തന്നെ ഇത്തരം സത്യങ്ങൾ പുറത്തുവന്നതിൽ നിന്നും മുസ്ലിം ലീഗ് നേതാക്കളും ലീഗ് ജനപ്രധിനിധികളും അഴിമതിയുടെയും അധാർമ്മികതയുടെയും പിടിയിൽ ആണെന്ന് തെളിയിക്കുന്നു.

  പി.ഡി.പി. ചെയർമാൻ അബ്ദുൽന്നാസിർ മഅ്ദനിയെ പല വേദികളിലും ആക്ഷേപിച്ച് സംസാരിച്ചിട്ടുള്ള ഷാജി തന്നെ പണത്തോടുള്ള ആർത്തിപ്പണ്ടാരമാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകകയാണ്.

ജനാധിപത്യ രീതിയിലുള്ള പാർലെമന്ററി സംവിധാനത്തെ അഴിമതിക്കു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഷാജിയെ അറസ്റ്റ് ചെയ്ത് മാതൃക കാട്ടാൻ അധികാരികൾ തയ്യാറാകണമെന്നും കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു.

വോട്ട് ചെയ്തു വിജയിപ്പിക്കുന്ന പൊതുജനത്തെ വഞ്ചിച്ചും തള്ളിപ്പറഞ്ഞും മുമ്പോട്ട് പോകാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഈ റെയ്ഡോടുകൂടി ലീഗ് നേതൃത്വം മനസിലാക്കണമെന്നും പി.ഡി.പി സംസ്ഥാന ട്രഷറർ എം എസ് നൗഷാദ് പറഞ്ഞു.


No comments