JHL

JHL

ചീട്ടുകളി : നാലു പേർ അറസ്റ്റിൽ


കുമ്പള: (www.truenewsmalayalam.com 15.04.2021)

 ചീട്ടുകളിയിലേർപ്പെട്ട നാലു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 

ബംബ്രാണ വില് ലേജിലെ പൂക്കട്ട എന്ന സ്ഥലത്തെ ഒഴിഞ്ഞ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പുള്ളിമുറി ചീട്ട് കളിക്കുകയായിരുന്നവരെയാണ്  കുമ്പള എസ് ഐ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.  ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ബംബ്രാണ സ്വദേശികളായ യോഗേഷ്, ലക്ഷ്മണൻ ബി, ഉമേഷ്കുമാർ, നീലപ്പാടിയിലെ മോഹന എന്നിവരെയാണ് കുമ്പള എസ് ഐ അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽ നിന്ന് 1990 രൂപ പിടിച്ചെടുത്തു. 


No comments