JHL

JHL

കാസര്‍കോട്ടെ പതിമൂന്നുകാരി ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍; മരണം സംഭവിച്ചത് ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; ആത്മഹത്യ എന്ന് സംശയം




ഉള്ളാള്‍: (www.truenewsmalayalam.com 12.04.2021) 

കാസര്‍കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എടനീരിലെ കൃഷ്ണനായ്കിന്റെ മകള്‍ മേഘശ്രീ(13)യാണ് മരിച്ചത്. മേഘശ്രീയെ ഉള്ളാള്‍ കൊടേക്കാറിലെ അമ്മാവന്റെ വീട്ടില്‍ ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എടനീര്‍ മഠം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയാണ്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ കുത്തിതുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഡാന്‍സ് കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് സംശയം. ഉള്ളാള്‍ പൊലീസ് കേസെടുത്തു.


No comments