JHL

JHL

പിസി ജോർജിനെ പൊതു ശത്രുവായി പ്രഖ്യാപിക്കണം - പി.ഡി.പി


കോട്ടയം :  (www.truenewsmalayalam.com 10.04.2021)

ഭരണഘടന പരമായി മത നിര പക്ഷതയും മത സൗഹാർദ്ദവും കാത്തുരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്ത എം.എൽ എ ആയ പിസി  ജോർജ് ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നു പ്രസ്താവന നടത്തിയതു വഴി  ഭരണഘടന ലംഘനമാണ് നടത്തിയിരിക്കുന്നത്   രാജ്യദ്രോഹകരമായ അഭിപ്രായം പറഞ്ഞ് മുസ്ലിം സമുദായത്തെയും ഇതര മത വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന PC ജോർജിനെ സമൂഹത്തിന്റെ പൊതു ശത്രുവായി പ്രഖ്യാപിക്കണമെന്ന് പി.ഡി.പി സംസ്ഥാന ട്രഷറർ എം എസ് നൗഷാദ് ആവശ്യപ്പെട്ടു.

മുസ്ലിം സമുദായം ഒന്നടങ്കം തീവ്രവാദികൾ എന്നാ ആരോപിച്ച് വിദേശ പണ കൊണ്ട് രാജ്യദ്രോഹ പ്രവർത്തനം നടത്തുവാണ് എന്നു പറയുന്ന  PC ജോർജ് ഇത് തെളിയിക്കുവാൻ തയ്യാറാകണം

തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട ജോർജിന്റെ സമനില തെറ്റിയിരിക്കുവാണ്. ബി.ജെ.പിയുടെ വോട്ട് PC ജോർജ് വാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വാർത്തകൾ സത്യമാണെന്ന് ജോർജ് തെളിയിച്ചിരിക്കുവാണ് വിവാദമായ ഈ പ്രസ്താവനയിലൂടെ  എന്ന് നൗഷാദ് ചൂണ്ടിക്കാട്ടി  ഏതെങ്കിലും സംഘടനയോടുള്ള വൈരാഗ്യം തീർക്കാൻ മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ജോർജിന് തെരുവിൽ ഇറങ്ങാൻ അനുവദിക്കുയില്ലെന്നു നൗഷാദ് പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ കാളകൂട വിഷമായ ജോർജ് അഭിനവ ആർ എസ് എസ് നേതാവാക്കാൻ ശ്രമിക്കുന്നത് ജോർജിന്റെ നാശത്തിന്റെ ആരംഭമാണെന്നും നൗഷാദ് പറഞ്ഞു   

കേരള പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ്  നിൽക്കാൻ ജോർജ്തയ്യാറായില്ലെങ്കിൽ ജോർജിനെ നിലക്ക് നിർത്താൻ പൊതു സമൂഹം തയ്യാറാക്കുന്ന സമയം അടുത്തിരിക്കുവാണ്

വിവാദ പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തിന്റെ വേദന മാറ്റിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എം.എസ് നൗഷാദ് പറഞ്ഞു.

No comments