JHL

JHL

ബ്രാൻഡ് മൂല്യം നഷ്ടപ്പെടരുത്, മംഗളുറു വിമാനത്തവാളത്തിന് അദാനിയുടെ പേര് നൽകിയതിനെതിരെ ഒരു വിഭാഗം സാമൂഹിക പ്രവർത്തകർ കോടതിയിലേക്ക്

 


മംഗളുറു: (www.truenewsmalayalam.com 06.04.2021) 

അന്താരാഷ്ട്ര വിമാനത്തവാളത്തിന് അദാനിയുടെ പേര് നൽകിയതിനെ എതിർത്ത് കൊണ്ട് ഒരു വിഭാഗം സാമൂഹിക പ്രവർത്തകർ കോടതിയിൽ പോകാൻ ഒരുങ്ങുന്നു. വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത് നിയമലംഘനമാണെന്ന് ഇവർ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് അതോറിറ്റി അധികൃതർ മംഗളൂരു വിമാനത്താവളത്തിന് നോടീസ് നൽകിയിരുന്നു.

നിയമ വിദഗ്ധരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപിക്കാനാണ് ഇവർ പദ്ധതിയിടുന്നത്. വിമാനത്താവളത്തിന്റെ പേരുമാറ്റിയതിനാൽ മംഗളൂരുവിന്റെ ബ്രാൻഡ് മൂല്യം നഷ്ടപ്പെടരുതെന്ന് സാമൂഹിക പ്രവർത്തകൻ ദിൽരാജ് ആൾവ പറഞ്ഞു. കോടി ചെന്നയ്യയുടെയോ മറ്റ് മാതൃകാപരമായ വ്യക്തികളുടെയോ പേരിടാമെന്നും അദ്ദേഹം പറഞ്ഞു.


No comments