JHL

JHL

ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു .




ബദിയടുക്ക(True News, April 13, 2021) : ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ  മരണപ്പെട്ടു. പെരഡാല മൂക്കംപാറയിലെ റിങ് ഹമീദിന്റെ  മകൻ സാഹിലാണ്  മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെ ബദിയടുക്കയിൽ  വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിൻസീറ്റിലിരിക്കുകയായിരുന്ന സാഹിലിനും ബൈക്കോടിക്കുകയായിരുന്ന സമ്മദിനും   അപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റു. രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ സാഹിലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് അവിടെനിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലിലേക്കു    കൊണ്ടുപോയി  പക്ഷെ  വഴിമധ്യേ മരണത്തിനു കീഴടങ്ങുകയായിരുന്നു .സുഹ്റയാണ് സുഹൈലിന്റെ മാതാവ് . സഹോദരങ്ങൾ ജെഫിൻ ,ഹനാന , അൻഷാദ്  

സ്കൂട്ടർ  ഓടിച്ച പെരഡാലയിലെ പരേതനായ ഇബ്രാഹിമിന്റെ സമദ് (19) പരുക്കുകളോടെ കാസർഗോട്ടെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് ഗുരുതരമാണെങ്കിലും അപകടനില നില തരണം ചെയ്തതായാണ് അറിയുന്നത്.

ഒന്നാം നോമ്പ് ദിനത്തിൽ നോമ്പുതുറക്കുന്നതിന് തൊട്ട് മുമ്പ് ഉണ്ടായ അപകടം ബന്ധുക്കളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് 


No comments