JHL

JHL

കുമ്പളയിൽ ഇടിമിന്നലിൽ നാശനഷ്ടം; അഞ്ചുപേർക്ക് പൊള്ളലേറ്റു

  




കുമ്പള : (www.truenewmalayalam.com 13.04.2021)

തിങ്കളാഴ്ച രാത്രിയും  പുലർച്ചയുമായുണ്ടായ ഇടിമിന്നലിൽ കുമ്പളയിൽ  .നാശനഷ്ടം. ഇടിമിന്നലിൽ കിദൂരിൽ വീട് തകരുകയും അഞ്ചുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. കിദൂർ ശക്തിയോടിയിലെ ചന്ദ്രന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. ഓട് മേഞ്ഞ വീടിന്റെ ഓടുകൾ ഇളകി വീഴുകയും മേൽക്കൂര തകരുകയും ചെയ്തു. 

ചന്ദ്രന്റെ മക്കളായ തേജസ് (9 )നമിത(7 )എന്നിവർക്കും ശക്തിയോടിയിലെ കമല (60) മകൾ ചന്ദ്രാവതി (36)രാധിക (20) എന്നിവർക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു.  ഇവരെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

No comments