JHL

JHL

ജമാഅത്തെ ഇസ്‌ലാമി ജില്ലാ ആസ്ഥാന മന്ദിരം 'കാസറഗോഡ് ഇസ്‌ലാമിക് സെൻ്റർ' ഉദ്ഘാടനം ശനിയാഴ്ച


കാസറഗോഡ് : (www.truenewsmalayalam.com 09.04.2021)

ജമാഅത്തെ ഇസ്‌ലാമി ജില്ലാ ആസ്ഥാന മന്ദിരം 'കാസറഗോഡ്  ഇസ്‌ലാമിക് സെൻ്റർ'  ഉദ്ഘാടനം 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 10 മണിക്ക്  ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ: വി.എം മുനീർ (ചെയർമാൻ, കാസർകോട് നഗരസഭ), അബ്ദുൽ ഹക്കീം നദ് വി ((സെക്രട്ടറി, ജമാഅത്തെ ഇസ് ലാമി കേരള ), ഹാഫിസ് അനസ് മൗലവി (ചെയര്‍മാന്‍, ഐനുല്‍ മആരിഫ് ഇസ്ലാമിക് അക്കാദമി. കണ്ണൂര്‍), സി.വി ജമീല (സംസ്ഥാന പ്രസിഡൻ്റ്, വനിതാ വിഭാഗം), നഹാസ് മാള  (സംസ്ഥാന പ്രസിഡൻ്റ്, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കേരള), അംജദ് അലി ഇ.എം (സംസ്ഥാന പ്രസിഡൻറ്, എസ്.ഐ.ഒ കേരള), തമന്ന സുൽത്താന (സംസ്ഥാന പ്രസിഡൻ്റ്, ജി.ഐ.ഒ കേരള), അതീഖ് റഹ്മാൻ ഫൈസി, വി.പി ബഷീർ, പി.സി ബഷീർ, യു.പി സിദ്ദീഖ്, ടി കെ മുഹമ്മദലി, കെ.മുഹമ്മദ് ഷാഫി, വി.എൻ ഹാരിസ് തുടങ്ങിയവർ സംബന്ധിക്കും.

കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം കാമത്ത് ആശുപത്രിക്ക് സമീപം നിർമ്മിച്ച കെട്ടിടമാണ് കാസറഗോഡ് ഇസ്‌ലാമിക്ക് സെന്റർ.


No comments