JHL

JHL

പൊയിനാച്ചി-ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്ക്


കാസര്‍കോട്: (www.truenewsmalayalam.com 05.04.2021)

പൊയിനാച്ചി-ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീര്‍, തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാല്‍, ഭാര്യ സാജിദ, മക്കളായ ഫാത്തിമ(7), ഗഫ്രിയ (3), കുണ്ടംകുഴി മരുതടുക്കത്തെ അബ്ദുല്ല, ചേടിക്കുണ്ടിലെ അബ്ദുല്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംസീറിനെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയിലും കുട്ടികള്‍ അടക്കമുള്ളവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. പൊയിനാച്ചി-ആലട്ടി റോഡില്‍ പറമ്പിലാണ് അപകടമുണ്ടായത്.

No comments