ഓട്ടോയില്‍ കടത്തിയ 30 ലിറ്റര്‍ ബിയറും 28 ലിറ്റര്‍ മദ്യവും എക്‌സൈസ് പിടികൂടി
ഉപ്പള: (www.truenewsmalayalam.com 07.05.2021)
കാസറഗോഡ് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ ജനാര്‍ദ്ദനന്‍ പി.പി.യും പാര്‍ട്ടിയും ചേര്‍ന്ന് ബായിക്കട്ട ഭാഗത്ത് പട്രോള്‍ ചെയ്യവേ എക്സൈസ് ഐബിയില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൈവെളികെ കൊമ്മങ്കളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 14 സി 406 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്നും 30 ലിറ്റര്‍ കര്‍ണ്ണാടക ബീയറും 28.35 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും പിടിച്ചെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുധീന്ദ്രന്‍ എംവി , സിഇഒമാരായ മോഹനകുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.
Post a Comment