JHL

JHL

"ഉപജീവനം ഇല്ലാതെ എന്ത് അതിജീവനം ''വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ ഇന്ന് കുമ്പളയിൽ മൊഗ്രാൽ ദേശീയവേദിയുടെ പ്രതിഷേധ സംഗമം.

 


കുമ്പള: (www.truenewsmalayalam.com 06.05.2021) 

കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വിഭാഗം വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടുന്ന സർക്കാർ നടപടിക്കെതിരെ മൊഗ്രാൽ ദേശീയവേദി  ഇന്ന് കുമ്പളയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

കഴിഞ്ഞ 14 മാസ ത്തോളമായി ഒരു വിഭാഗം വ്യാപാര സ്ഥാപനങ്ങൾ അടിച്ചിട്ട അവസ്ഥയിലാണ്. തൊഴിലില്ലാത്തത് മൂലം  ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമാണ് അടഞ്ഞു പോയത്. കടയുടമകളാകട്ടെ കെട്ടിട വാടക  നല്കാനാകാതെയും, റംസാൻ സീസൺ കച്ചവടം മുന്നിൽ കണ്ട്കൊണ്ട് കടം വാങ്ങിയും മറ്റും കടകളിൽ കൊണ്ടിട്ട  സാധനങ്ങൾ വിറ്റഴിക്കാനാകാതെയും ദുരിതത്തിലും, കടക്കെണിയിലുമാണ്. ഈയൊരവസ്ഥയിൽ "ഉപജീവനം ഇല്ലാതെ എന്ത് അധിജീവനം ''എന്ന മുദ്രാവാക്യമുയർത്തി മൊഗ്രാൽ ദേശീയവേദി  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 

രാവിലെ 11മണിക്ക് കുമ്പള ടൗണിൽ വച്ച് നടക്കുന്ന പ്രതിഷേധ പരിപാടി കുമ്പള  ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് നാസർ മൊഗ്രാൽ  ഉദ്ഘാടനം ചെയ്യും. മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും മാത്രം പങ്കെടുക്കുന്ന പരിപാടി കോവിഡ് നിയന്ത്രങ്ങൾ പാലിച്ചു  കൊണ്ടായിരിക്കും  സംഘടിപ്പിക്കുകയെന്ന് ദേശീയവേദി  ഭാരവാഹികൾ അറിയിച്ചു.

No comments