JHL

JHL

ദേ​ശീ​യ​പാ​ത: ന​ഷ്ട​പ​രി​ഹാ​ര വിതരണം പു​രോ​ഗ​മി​ക്കു​ന്നു.

കാ​സ​ർ​ഗോ​ഡ്(www.truenewsmalayalam.com) : ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത-66​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് പു​രോ​ഗ​മി​ക്കു​ന്ന​താ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത-​ദേ​ശീ​യ​പാ​ത വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യെ അ​റി​യി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി നി​യോ​ഗി​ച്ച അ​ഥോ​റി​റ്റി (സി​എ​എ​ൽ​എ) കാ​സ​ർ​ഗോ​ഡ്, അ​ട്ക്ക​ത്ത്ബ​യ​ൽ, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ൽ അ​വാ​ർ​ഡ് ചെ​യ്ത ന​ഷ്ട​പ​രി​ഹാ​ര​തു​ക കൂ​ടു​ത​ലാ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ആ​ർ​ബി​ട്രേ​റ്റ​റെ സ​മീ​പി​ക്കും.

ആ​ർ​ബി​ട്രേ​റ്റ​റു​ടെ ഉ​ത്ത​ര​വ് വ​ന്ന ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും. ശേ​ഷി​ച്ച വി​ല്ലേ​ജു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി നി​യോ​ഗി​ച്ച അ​ഥോ​റി​റ്റി​യു​ടെ (സി​എ​എ​ൽ​എ) അ​ക്കൗ​ണ്ടി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 696.89 കോ​ടി രൂ​പ​യി​ൽ 624.96 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​ൽ 430.96 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി നി​യോ​ഗി​ച്ച അ​ഥോ​റി​റ്റി വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ദേ​ശീ​യ​പാ​ത നി​യ​മം-1956 പ്ര​കാ​രം യ​ഥാ​സ​മ​യം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.​പെ​ർ​വാ​ഡ്-​ച​ട്ട​ഞ്ചാ​ൽ റോ​ഡി​ന്‍റെ ഭാ​ഗം അ​ടു​ത്തി​ടെ ദേ​ശീ​യ​പാ​ത-66​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത​താ​യും ഇ​ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​യി നി​ല​നി​ർ​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു. ഹോ​സ്ദു​ർ​ഗ്-​മ​ടി​ക്കേ​രി റോ​ഡ്, ചെ​ർ​ക്ക​ള-​ക​ല്ല​ട റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ ദേ​ശീ​യ​പാ​ത​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.





No comments