JHL

JHL

മംഗളൂറു ലോഡ്ജിൽ റെയ്‌ഡ്‌ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) :  മംഗളൂറു ലോഡ്ജിൽ റെയ്‌ഡിൽ  പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയടക്കം നാല് പേരെ പോലീസ്  പിടികൂടി.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും  ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് യുവാക്കളെയും ഒത്താശ നല്‍കിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കുദ്രോളിയിലെ ഷെയ്ഖ് സൈന്‍ മുഹമ്മദ്, ബോളാറിലെ മുഹമ്മദ് റഹീം, സൂറത്കലിലെ സ്ത്രീ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും കോടതി റിമാണ്ട് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. രണ്ട് യുവാക്കളും കൗമാരക്കാരിയും യുവതിയും സ്ത്രീയും ഒരേ ലോഡ്ജില്‍ മുറിയെടുത്തത് ശ്രദ്ധയില്‍പെട്ടവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് റെയ്ഡ് നടത്തി കൗമാരക്കാരിയെയും യുവതിയെയും മോചിപ്പിക്കുകയും യുവാക്കളെയും സ്ത്രീകളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 






No comments