കോവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 7,719 പേർക്ക് രോഗബാധ
തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 7,719 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 161 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്ത് നിലവിൽ 1,13,817 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 12.07 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ടിപിആർ 15ൽ താഴെയെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment