JHL

JHL

കുണ്ടങ്കരടുക്കയില്‍ കൊവിഡ് ക്യാമ്പ് നടത്തി.

കുണ്ടങ്കാരടുക്ക(www.truenewsmalayalam.com) : കുണ്ടങ്കരടുക്കയില്‍ കൊവിഡ് ക്യാമ്പ് നടത്തി. ഗവർമെന്റ് വെൽഫെയർ എൽ.പി.സ്കൂളിൽ നടന്ന  കോവിഡ് സ്രവ പരിശോധന ക്യാമ്പ് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൊഗ്ഗു ഉത്ഘാടനം ചെയ്തു. 87 പേരെ പരിശോധിച്ചു 2 പേർ പോസിറ്റിവ് ആയി.അവരെ മൊഗ്രാൽ ഡി.സി.സി യിലേക്ക് മാറ്റി. എച്.ഐ നവീൻ,ജെ.എച്.ഐ മാരായ ബാലചന്ദ്രൻ.സി.സി., ആദർശ്.കെ. കെ ആശവർക്കർമാരായ ഖദീജ,ബേബി, നഴ്സിങ് സ്കൂൾ വിദ്യാർഥിനികളും ക്യാമ്പിൽ സംബന്ധിച്ചു,ഡോ.നമിത,ലാബ് ടെക്നീഷ്യൻ അമൽ എന്നിവർ സ്വാബ് കളക്ഷൻ നടത്തി. ക്യാമ്പിനോടനുബന്ധിച് സഹകരിച്ച ഏവരെയും വാർഡ് മെമ്പർ അഭിനന്ദിച്ചു.തുടർന്ന് സോമനാഥ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും  അണുനശീകരണവും നടത്തി.





No comments