JHL

JHL

ജില്ലയിലെ നിയമസഭ സാമാജികർക്ക് കേരള ജേർണലിസ്റ്റ് യൂനിയന്റെ ആദരം

കാസർകോട്(www.truenewsmalayalam.com) : കേരള ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടപ്പിലാക്കിപ്പോരുന്ന നിയമസഭ സാമാജികരെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ പ്രതിനിധികളെയും കെ ജെ യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

    കുമ്പള പ്രസ് ഫോറത്തിൽ വച്ച് നടന്ന ചടങ്ങിൽ  എൻ.എ. നെല്ലിക്കുന്ന് എം എൽ എ, എ. കെ. എം. അഷ്റഫ് എം എൽ എ എന്നിവർക്ക്  ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ യൂനിയനു വേണ്ടി ഉപഹാരം കൈമാറി. മാധ്യമ പ്രവർത്തരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർക്ക് നിവേദനം നൽകി. പുരുഷോത്തമ ഭട്ട് സ്വാഗതം പറഞ്ഞു.                 അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. കെ.എം.എ സത്താർ, എൻ.കെ.എം. ബെളിഞ്ച, അഷ്റഫ്, ധനരാജ് എന്നിവർ സംബന്ധിച്ചു.        അബ്ദുൽ ലത്തീഫ് കുമ്പള നന്ദി പറഞ്ഞു.


No comments