JHL

JHL

ഉപ്പളയിലെ വ്യാപാരികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്ക് ഡെങ്കിപ്പനി.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിലെ വ്യാപാരികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്ക് ഡെങ്കിപ്പനി കണ്ടെത്തി. ബസ് സ്റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെത്തുടർന്നു ചികിത്സ തേടിയിരിക്കുന്നത്. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ മുകൾ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതിൽ നിന്ന് കൊതുകും കൂത്താടികളും ഏറെയുണ്ട്.   ഇവിടെ നിന്നാണു  പരിസരത്തെ കടകളിലെ ജീവനക്കാർക്ക് കൊതുക് കടിയേൽക്കുന്നത്. 

ദിവസേന നൂറുകണക്കിനു യാത്രക്കാരാണു ബസ് സ്റ്റാൻ‍‍ഡിലേക്കെത്തുന്നത്. ശുചിമുറി കെട്ടിടത്തിന്റെ മുകൾ നിലയിൽ മലിനജലം കെട്ടി കിടക്കുന്നത് ആരും പെട്ടെന്നു തിരിച്ചറിയുന്നില്ല.  ഇവിടെയുള്ള മാലിന്യം നീക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ഡെങ്കിപ്പനി ബാധിച്ചു പലരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണു.  ഇതിനിടെ ഉപ്പളയിലെ ഒരു സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നിന്നുള്ള മലിനജലം  ദുരിതമാകുന്നുണ്ട്. ഇതിനെതിരെ നടപടി വേണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.





No comments