കോവിഡ് കാലത്തെ ആരോഗ്യപരിപാലനം; ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വെബിനാർ നടത്തി.
കാസർകോഡ്(www.truenewsmalayalam.com) : കോവിഡ് കാലത്തെ ആരോഗ്യപരിപാലനം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വെബിനാർ നടത്തി. പാലക്കാട് ഇ എസ് ഐ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോക്ടർ അനുപമ അലി ക്ലാസെടുത്തു. കോവിഡ് ലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽകരണം നടത്തി അപൂർണമായ അറിവ് വെച്ച് കൊണ്ടാണ് നാം കോവിഡിനോട് പട പൊരുതുന്നതെന്നും, പഠനങ്ങൾ ഇനിയും വരാനിരിക്കുന്നത് കൊണ്ട് തന്നെ കോവിഡ് കഴിഞ്ഞുള്ള ഒരവസ്ഥയെ കുറിച്ച് കൃത്യമായി പറയാൻ സാധിക്കുകയില്ല എന്നും അവർ സൂചിപ്പിച്ചു. പരിപാടിയിൽ ജില്ലാ പ്രസി ഡണ്ട് ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനസേവന കോഡിനേറ്റർ സക്കീന അക്ബർ സ്വാഗതം ആശംസിച്ചു.



Post a Comment