JHL

JHL

കേരളത്തിൽ നിന്ന് അതിർത്തി കടക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക.

മംഗളൂരു(www.truenewsmalayalam.com) : കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക്  കടക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. മംഗളൂരു ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
        കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയുടെ ഭാഗമായാണ് പുതിയ സർക്കാർ നിർദേശമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദേശിച്ചതായാണ് വിവരം. കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് നിലവിലെ തീരുമാനം.




No comments