JHL

JHL

ചന്ദനമുട്ടികളും ഉടുമ്പുമായി വോർക്കാടി സ്വദേശി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.

മംഗ്‌ളൂരു(www.truenewsmalayalam.com) : ബണ്ട്വാളില്‍ വൊര്‍ക്കാടി സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മൂന്നു ലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളും ഉടുമ്പുമായി അറസ്റ്റില്‍. വോര്‍ക്കാടിയിലെ ഇബ്രാഹിം (48), ബണ്ട്വാള്‍, ഇറയിലെ മൊയ്‌തീന്‍ (55) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരോടൊപ്പം ഉണ്ടായിരുന്ന വോര്‍ക്കാടിയിലെ സിദ്ദീഖ്‌, കൊരഗ്‌ സിദ്ദീഖ്‌ എന്നിവര്‍ ഓടിരക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.ചന്ദന മരത്തടി ചെത്തിമിനുക്കി മുട്ടികളാക്കി ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സംഘത്തില്‍ നിന്നു ഒരു ഉടുമ്പിനെയും മരം മുറിക്കുന്നതിനുള്ള ആയുധങ്ങളും കണ്ടെടുത്തതായി കൂട്ടിച്ചേര്‍ത്തു.







No comments