JHL

JHL

കുമ്പള മൃഗാശുപത്രിയുടെ കവാടം നന്നാക്കണം-എസ്‌ഡിപിഐ

 

കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് ഓഫീസിനും, കൃഷി ഓഫീസിനും അടുത്തായി  സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയുടെ  കവാടത്തിന്റെ  ശോചനീയാവസ്ഥക് ധ്രുത ഗതിയിൽ നടപടി സ്വീകരിക്കണമെന്ന് എസ്‌ഡിപിഐ.ഒരുവർഷം മുമ്പ് ഈ വിഷയത്തിൽ എസ്‌ഡിപിഐ നിവേദനം നൽകുകയും പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് എത്രയുംപെട്ടെന്നു വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് അധികാരികൾ നൽകിയിരുന്നെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഫണ്ട്‌ അനുവദിച്ചു നൽകിയിട്ടും വേണ്ട രീതിയിൽ വിനിയോഗിക്കാതെ അനാസ്ഥ തുടരുന്ന പഞ്ചായത്തിന്റെയും, വാർഡ് മെമ്പറിന്റെയും ഗുരുതരമായ വീഴ്ച്ചയാണ് വെളിവാകുന്നത്.എത്രയും പെട്ടെന്നു പരിഹാര മാർഗം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെങ്കിൽ പൊതു ജനങ്ങളെ അണി നിരത്തി ശക്തമായ സമര പരിവാടികളുമായി എസ്‌ഡിപിഐ മുന്നോട്ട് വരുമെന്നും എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് നേതാക്കൾ അറിയിച്ചു.ഓൺലൈനിൽ ചേർന്ന യോഗത്തിൽ എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ, കുമ്പളപഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള , അലി ഷഹാമ , ഷാനിഫ് മൊഗ്രാൽ , ശാഹുൽ ബദ്‌രിയ നഗർ , സിനാൻ കുമ്പള , ഹനീഫ് കുമ്പള എന്നിവർ പങ്കെടുത്തു.




  

No comments