JHL

JHL

ആരിക്കാടിയെ ടൂറിസം വില്ലേജാക്കി മാറ്റുന്നതിന് മുന്നോടിയായുള്ള ശിറിയ പുഴയോര നടപ്പാത സന്ദർശനം നടത്തി എ. കെ.എം.അഷ്റഫ് എംഎൽഎ


കുമ്പള(www.truenewsmalayalam.com) : ആരിക്കാടിയെ ടൂറിസം വില്ലേജാക്കി മാറ്റുന്നതിന് മുന്നോടിയായുള്ള ശിറിയ പുഴയോര നടപ്പാത പദ്ധതി പ്രദേശം മഞ്ചേശ്വരം എം എൽ എ എ കെ എം അശ്റഫ് സന്ദർശിച്ചു.ആരിക്കാടി പുൽമാട് മൈതാന പരിസരത്തിലൂടെ 800 മീറ്റർ നീളത്തിലാണ് തെരുവ് വിളക്കുകളും,അഭയകേന്ദ്രങ്ങളും ഉൾപ്പെടുന്ന നടപ്പാത നിർമിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

എം എൽ എ അശ്റഫിനെയും, ഉദ്യോഗസ്ഥരെയും ആരിക്കാടി ഡെവലപ്മെൻറ് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിച്ചു. പുൽമാട് മൈതാനം സ്റ്റേഡിയമാക്കി മാറ്റാൻ ശ്രമിക്കണമെന്ന് എം എൽ എ യോട് ഫോറം ഭാരവാഹികൾ അഭ്യർഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അടിസ്ഥാന സൗകര്യം ഒരുക്കാൻ പദ്ധതി തയാറാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഫോറം ചെയർപേഴ്സൻ  യു. പി താഹിറ യുസഫ്   ജന.കൺവീനർ അശ്റഫ്‌ കർള,മുഖ്യ രക്ഷാധികാരി കെ എം അബ്ബാസ് ,ട്രഷറർ അബ്ബാസ് കാർളെ,വർക്കിങ് ചെയർമാൻ ബി.എ റഹിമാൻ ആരിക്കാടി,വർക്കിങ് കൺവീനർ അൻവർ ഹുസൈൻ,എ കെ ആരിഫ്,ലത്തീഫ് ആരിക്കാടി,കാക മുഹമ്മദ്‌,റെഡ് മൊയ്തു, അസിസ് കെ എം. മുഹമ്മദ്‌ ആനബാഗിലു ഹക്കിം കുഞ്ഞു, മുഹമ്മദ്‌ കുഞ്ഞുകുമ്പോൽ,അലി ഷാമ,മൊയ്തു പൊയ്യ എന്നിവർ സംബന്ധിച്ചു.





No comments