JHL

JHL

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി.

 

മഞ്ചേശ്വരം(www.truenewsmalayalam.com) : ഹൊസബെട്ടു കീർത്തേശ്വര ബീച്ച് പരിസരത്ത് വെച്ച് ഓട്ടോയിൽ കടത്തുകയായിരുന്ന കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി. 
 21.42 ലിറ്റർ കർണ്ണാടക മദ്യവും 9 ലിറ്റർ  ബിയറുമാണ്  എക്സൈസ് സംഘം  പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട ഓട്ടോ ഡ്രൈവർ ഓട്ടോ റിക്ഷ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കെ എൽ 14 7631 ഓട്ടോറിക്ഷ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവർ ഹരിപ്രസാദ് എന്ന ആൾക്കെതിരെ മദ്യം കടത്തിയ  കുറ്റത്തിനു കേസെടുത്തു. 
കുമ്പള റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി. മോഹനൻറെ നേതൃത്വത്തിലുള്ള സംഘത്തിൽ   സി. ഇ. ഒ മാരായ സുധീഷ്, ഹമീദ്, എക്‌സൈസ് ഡ്രൈവർ ഇ. കെ സത്യൻ എന്നിവർ ഉണ്ടായിരുന്നു.




No comments