JHL

JHL

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കോഴ; സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

 

കാസർകോട്(www.truenewsmalayalam.com) ​: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കോഴക്കേസിൽ മൂന്നുപേർ കോടതിയിൽ രഹസ്യമൊഴി നൽകി. ബി.എസ്​.പി സ്​ഥാനാർഥിയായി നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പിയിൽനിന്ന്​ കെ. സുരേന്ദ്രൻ നിർദേശിച്ചതുവഴി രണ്ടരലക്ഷം രൂപ വാങ്ങിയെന്ന്​ ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയ കെ. സുന്ദര, രണ്ടര ലക്ഷംരൂപയിൽ നിന്നും ഒരുലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാൻ കൈമാറിയ ഉദയകുമാർ, ഉദയകുമാറി​െൻറ ഭാര്യ ജയലക്ഷ്​മി എന്നിവരാണ്​ ഹോസ്​ദുർഗ്​ ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റു മുമ്പാകെ രഹസ്യമൊഴി നൽകിയത്​. പത്രിക പിൻവലിക്കാൻ കെ. സുരേന്ദ്രൻ 15 ലക്ഷം രൂപ വാഗ്​ദാനം നൽകിയതും അതിൽ രണ്ടര ലക്ഷം കൈമാറിയെന്നുമുള്ള സുന്ദരയുടെ മൊഴി ചോർന്നിരുന്നു.

ഈ മൊഴിയിലും പിന്നീട്​ ഇതി​െൻറ അടിസ്​ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിലും ഉറച്ചുനിന്നതായി കെ. സുന്ദര പിന്നീട്​ പറഞ്ഞു. താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിലെല്ലാം കോടതിയിലും ഉറച്ചുനിന്നതായി സുന്ദര പറഞ്ഞു. രഹസ്യമൊഴിയെടുക്കൽ ഇന്നും തുടരും. ഇന്ന്​ സുന്ദരയുടെ അമ്മ ബേഡ്​ച്ചി, മക​െൻറ ഭാര്യ അനുശ്രീ എന്നിവരിൽ നിന്നും മൊഴിയെടുക്കും. മഞ്ചേശ്വരം കൈക്കൂലി കേസിൽ കെ. സുന്ദരയിൽനിന്ന്​ കോടതി രഹസ്യമൊഴിയെടുത്തതോടെ കേസ്​ നിർണായകമായി.

ഇതോടെ കെ. സുന്ദര ഇതുവരെ കെ. സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണം ​164 വകുപ്പനുസരിച്ചുള്ള​ രഹസ്യമൊഴി പ്രകാരം തെളിവായി കോടതി സ്വീകരിക്കും. ഇത്​ പിന്നീട്​ തിരുത്താൻ കഴിയില്ല എന്നതും രഹസ്യമൊഴിയുടെ പ്രത്യേകതയാണ്​. ഇന്നത്തെ രഹസ്യമൊഴിയെടുപ്പും​ കഴിയുന്നതോടെ കേസ്​ കൂടുതൽ ഗൗരവത്തി​േലക്ക്​ പോകും. തന്നെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച്​ പണം നൽകിയെന്നാണ്​ കെ. സുന്ദര ക്രൈംബ്രാഞ്ചിനു നൽകിയ​ മൊഴി. രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കേസിൽ കെ. സുരേന്ദ്രനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നാണ്​ സൂചന. തട്ടിക്കൊണ്ടുപോകലും തടങ്കലിൽ പാർപ്പിക്കുന്നതും പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്​.





No comments