നാങ്കി കടപ്പുറത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശുചീകരണ യജ്ഞവുമായി പ്രദേശ വാസികൾ.
കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരം പ്രദേശത്ത് ഓവുചാലുകൾ നിർമ്മിക്കാൻ 2021- 22 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും അത് വിനിയോഗിക്കണമെ ങ്കിൽ ഈ വർഷം അവസാനമേ സാധിക്കൂ. പ്രദേശം ഈയിടെ എ കെ എം അഷ്റഫ് എംഎൽഎ സന്ദർശിച്ചിരുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് പ്രദേശവാസികൾ. മഴവെള്ളം ഒഴുകി പോകുന്ന ഓടകളോക്കെ കാട് മൂടിയും, മണ്ണിടിഞ്ഞും അടഞ് കിടപ്പാണ്. ഇത് നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികളിപ്പോൾ. ഇതിനായി വാർഡ് മെമ്പറുടെ സഹായവും തേടിയിട്ടുണ്ട്. മഴക്കാല രോഗ പ്രതിരോധത്തിന് ഭാഗമായി കുമ്പള പഞ്ചായത്തിലെ മിക്ക വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയുമാ ണ്. ഇതിൻറെ ഭാഗമായി കൊപ്പളം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
രണ്ടു ദിവസമായി തുടരുന്ന ശുചീകരണ യജ്ഞത്തിന് ബി കെ മുനീർ, അഷ്റഫ് ജഡേജ, സി എം ജലീൽ കൊപ്പളം, എം എസ് അബ്ദുല്ലക്കുഞ്ഞി, അബ്ദുൽ റഹ്മാൻ ഗാന്ധിനഗർ, അഹമ്മദ് റാഷിദ് കടപ്പുറം, എംഎസ് അബ്ദുൽറഹ്മാൻ, മുസ്തഫ കൊപ്പളം എന്നിവർ നേതൃത്വം നൽകി വരുന്നു.
 
 



 
 
 
 
 
 
 
 
Post a Comment