JHL

JHL

എംഎൽഎ യുടെ മൊബൈൽ ചലാഞ്ചിലേക്ക് മംഗൽപ്പാടി പഞ്ചായത്ത് ജീവനക്കാർ 12 സ്മാർട് ഫോണുകൾ നൽകി.

 

ഉപ്പള(www.truenewsmalayalam.com) : കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന നിർധനരായ മംഗൽപ്പാടി പഞ്ചായത്തിലെ  കുട്ടികൾക്ക് വേണ്ടി പഞ്ചായത്ത് ജീവനക്കാരുടെവകയായി മഞ്ചേശ്വരം എംഎൽഎ യുടെ മൊബൈൽ ചലാഞ്ചിലേക്ക് ആദ്യഘട്ടമെന്ന നിലയിൽ പന്ത്രണ്ടോളം സ്മാർട് മൊബൈൽ ഫോണുകൾ  നൽകി. ബോർഡ് പ്രസിഡൻറ് കദീജത്ത് റിസാന  എ കെ എം അഷ്‌റഫ്‌. എം എൽ എ ക്ക് കൈമാറി ഉത്ഘാടനം  ചെയ്തു  ചടങ്ങിൽ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് യുസഫ് എരൂർ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ   ഖൈറുന്നിസ, കെ.എഫ് ഇർഫാന ഇഖ്ബാൽ, മുഹമ്മദ്  ഹുസൈൻ  പഞ്ചായത്ത് അംഗങ്ങളായ അബ്ദുറഹ്മാൻ ശരീഫ്, വിജയ് രായി,സുധ, സുജാത കിഷോർ  എന്നിവർ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് അസി.. സെക്രട്ടറി പി ടി ദീപേഷ് സ്വഗതവും  അക്കൗണ്ടന്റ് ജയഷ്  നന്ദിയും പറഞ്ഞു.




No comments