JHL

JHL

ചെറുകിട വ്യാപാരികളെ സഹായിക്കണം; മന്ത്രിക്ക് നിവേദനം നൽകി അഷ്റഫ് കർള

കാസർഗോഡ്(www.truenewsmalayalam.com) : കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ

ചെറുകിട വ്യാപാരികളെ സഹായിക്കണമെന്നഭ്യർത്ഥിച്ച് മന്ത്രിക്ക് നിവേദനം നൽകി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള.

മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ ഉള്ളടക്കം ചുവടെ:

സർ,

ലോക്ക്ഡൗണിനെ തുടർന്ന് കടകൾ പൂട്ടി കിടക്കുന്നത് കാരണം ചെറുകിട കച്ചവടക്കാർ കടുത്ത പ്രതിസന്ധി നേരിടുകയാണല്ലോ. ജീവിതമാർഗം തന്നെ വഴിമുട്ടിയ വ്യാപാരികൾക്ക് ലോക്ഡോൺ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങൾ ഒരുകേണ്ടത് അത്യാവശ്യമാണ്, ആഘോഷവേളകൾ സ്വപ്നം കണ്ടു കടമെടുത്തും  പലിശക്ക് പണം കണ്ടെത്തിയും സാധനങ്ങൾ വാങ്ങി കച്ചവടത്തിനു കാത്തിരുന്ന ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്നതാണ് നിലവിലെ സ്ഥിതി. പലിശയും മുതലും തിരിച്ചടയ്ക്കേണ്ട വ്യാപാരികൾ കൂടുതൽ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഓരോ തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അപ്രതീക്ഷിതമായി പെട്ടുപോകുന്നത് ഇത്തരം കച്ചവടക്കാരണ്, ദിവസ വാടകകളിൽ കടകൾ ഏറ്റെടുത്തു നടത്തുന്നവരും തൊഴിലാളികളെ വെച്ച് ജോലി എടുപ്പിക്കുന്നവരും  ഇപ്പോൾ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ് . വ്യാപാര മേഖലകളിൽ നിർണായകമായ സ്വാധീനം ഉണ്ടായിരുന്ന ചെറുകിട വ്യാപാരികൾ  ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുവരവോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ വളരെ സുപ്രധാന സ്ഥാനമാണ് ചെറുകിട വ്യാപാരികൾക്ക് ഉള്ളത്. 

കോവിഡ് പ്രോട്ടോകോൾ മാനിച്ച് സാമൂഹ്യ അകലം പാലിച്ച് ചെറുകിട വിവാപരികൾ കച്ചവടം തുടങ്ങിയെങ്കിലും ഇപ്പോഴും കച്ചവടം കുറവാണ്. ഹോട്ടലുകൾ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടവും ഉണ്ടായിട്ടുണ്ട്. 

ഈ പരിതസ്ഥിതിയിൽ വ്യാപാരികൾക്ക് ആശ്വാസം നൽകാൻ താങ്കളുടെ ഭാഗത്ത് നിന്നും സത്വര നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വ്യാപാരികളുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് പലിശ രഹിത മൊറിട്ടോറിയം പ്രഖ്യപിക്കുക. എല്ലാ വ്യാപാരസ്ഥാപങ്ങളും പ്രോട്ടോകാൾ അനുസരിച്ച് തുറക്കാൻ അനുവദിക്കുക, ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പ്രതേക പാക്കേജ് കൊണ്ടുവരാൻ ശ്രമിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.



No comments