JHL

JHL

എട്ടു വയസ്സുള്ള മകളെ മദ്യം കുടിപ്പിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : എട്ടു വയസ്സുള്ള മകളെ മദ്യം കുടിപ്പിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിക്കുന്നതിനിടെ കുട്ടിക്കും ഗ്ലാസിൽ മദ്യം ഒഴിച്ചു നൽകുകയായിരുന്നു. വേണ്ടെന്നു വാശി പിടിച്ചെങ്കിലും നിർബന്ധിച്ച് കുടിപ്പിച്ചു. മദ്യം അകത്തു ചെന്നതോടെ കുട്ടി ഛർദിച്ചു തുടങ്ങി.

ഈ സമയത്തു കുട്ടിയുടെ സഹോദരനും വീട്ടിലുണ്ടായിരുന്നു. ജ്യേഷ്ഠനെത്തി നോക്കിയപ്പോൾ ഛർദിച്ച് അവശയായ സഹോദരിയെയാണു കണ്ടത്.  സംഭവമറിഞ്ഞു സമീപത്തെ വീട്ടിൽ നിന്നു ബന്ധുക്കളെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രി അധികൃതരാണു സംഭവം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് കേസെടുക്കുകയും ചെയ്തു.





No comments