JHL

JHL

ഓൺലൈൻ വ്യാപാരം വ്യാപാരികളുടെ നടുവൊടിക്കുന്നു. ഇടപെടൽ ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ്‌ എംഎൽഎ യ്ക്ക് നിവേദനം.

കുമ്പള(www.truenewsmalayalam.com) : കോവിഡ് മൂലം കഴിഞ ഒന്നര വർഷമായി  അടച്ചുപൂട്ടിയും, ഭീമമായ വാടക നൽകിയും കടക്കെണിയിലും,  പട്ടിണിയിലുമായ വ്യാപാരി സമൂഹത്തെ നോക്കുകുത്തിയാക്കി ഓൺലൈൻ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി  പുനഃ  പരിശോധിപ്പിക്കാൻ നിയമനിർമാണസഭയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജെൻസ് റെഡിമേഡ് റീടൈൽ അസോസിയേഷൻ കാസർഗോഡ് യൂണിറ്റ് അംഗങ്ങളായ അഷ്റഫ് സ്കൈലർ, മുഹമ്മദ് സ്മാർട്ട്‌, എം എ മൂസ എന്നിവർ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന് നിവേദനം നൽകി.

കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം ഇന്നും കോവിഡ്  മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സജീവമാണ്. ഇതാരുടെ ഗോഡൗണുകൾ 50 നും 100 നും ഇടയിൽ ജോലിക്കാരുമുണ്ട്. ഇത് അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ സർക്കാർ സംവിധാനങ്ങൾക്കാവുന്നില്ല. ഇതിനെതിരെ വ്യാപാരികൾ നടത്തുന്ന പ്രതിഷേധങ്ങൾ അധികൃതർ കണ്ടില്ലെന്നും  നടിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ  പാലിച്ച് ആഴ്ച്ചയിൽ  ഒന്നോ, രണ്ടോ  ദിവസങ്ങൾ തുറന്നിടുന്ന വ്യാപാരസ്ഥാപനങ്ങളിൽ ഓൺലൈൻ വ്യാപാരം മൂലം കച്ചവടവും ഇല്ലാതെയായി. ഇത് മൂലം കച്ചവടസ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്നും എംഎൽഎ യ്ക്ക് നൽകിയ നിവേദനത്തിൽ വ്യാപാരികൾ ചൂണ്ടികാട്ടിയിട്ടുണ്ട്. 



No comments