JHL

JHL

പുത്തിഗെയിൽ കേരളത്തിലേക്ക് ബൈക്കിൽ കടത്താൻ ശ്രമിച്ച കർണ്ണാടക മദ്യം പിടികൂടി

കുമ്പള (www.truenewsmalayalam.com): ഐ ബി അസിസ്റ്റൻറ്  ഇൻസ്‌പെക്ടർ ജെ  ജോസഫ്  നൽകിയ രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം താലൂക്കിൽ മുഗു വില്ലേജിൽ ബിരിക്കുഞ്ചയിൽ പുത്തിഗെ - അയ്മത്തോട് വഴി ജാലുമൂലപോകുന്ന കോൺക്രീറ്റ് റോഡിൽ KL-14 Q - 7875 നമ്പർ പൾസർ വ ബൈക്കിൽ കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 5.76 ലിറ്റർ (180 ml x32 ) മദ്യം വിൽപ്പനയ്ക്കായി കടത്തികൊണ്ട് വന്ന കുറ്റത്തിന് ബീരിക്കുഞ്ചയിലെ ശേഷപ്പ നായ്ക്ക് എന്ന ആൾക്കെതിരെ കുമ്പള എക്സൈസ് റെയ്ഞ്ചിലെ ഇൻസ്പെക്ടർ അഖിൽ എ യും പാർട്ടിയും ചേർന്ന് ഒരു അബ്കാരി കേസെടുത്തു.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി സുരേശൻ ,സി ഇ ഒ മാരായ എ  കെ നസിറുദീൻ,എം  ശ്രീജീഷ് , കെ  അമിത് , ഡ്രൈവർ സത്യൻ തുടങ്ങിയവർ ഉണ്ടായിരുന്നു.


1 comment:

  1. Puthhige ഏതു സ്റ്റേറ്റിൽ പെട്ടതാണ്

    ReplyDelete