JHL

JHL

വരുമാനം നിലച്ച ഓട്ടോ ഡ്രൈവർമാർക്ക് ആശ്വാസമായി പെർളയിലെ പെട്രോൾ പമ്പ്

പെർള(www.truenewsmalayalam.com) : ഓട്ടോ റിക്ഷകൾക്ക് ഇന്ന് 3 ലീറ്റർ ഇന്ധനം സൗജന്യം. പെർളയിലെ കുദുക്കോളി പെട്രോൾ പമ്പിൽ നിന്നാണ് ഇന്ധനം നൽകുന്നത്. വിവിധ പഞ്ചായത്തുകളിൽ നിന്നെത്തുന്ന വാടകയ്ക്ക് ഓടുന്ന എല്ലാ പെട്രോൾ,ഡീസൽ റിക്ഷകൾക്കുമാണ് ഇന്ധനം ലഭിക്കുക.

രാവിലെ 6.30 മുതൽ രാത്രി 9 വരെയാണ് സൗജന്യം.  വരുമാനം നിലച്ച  ഓട്ടോ ഡ്രൈവർമാരുടെ  ദുരിതം പരിഹരിക്കുന്നതിനുള്ള സഹായമായാണ് ഇന്ധനം നൽകുന്നത്.അബൂദാബിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ കുദുക്കോളി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പമ്പ്.


No comments