JHL

JHL

കൃഷിയും മനുഷ്യ ജീവിതവും; ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വെബിനാർ നടത്തി.

 

കാസർകോഡ്(www.truenewsmalayalam.com) : കൃഷിയും മനുഷ്യ ജീവിതവും എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വെബിനാർ നടത്തി. അഗ്രികൾച്ചർ ഓഫീസർ ഹംഷീന ക്ലാസെടുത്തു. ജീവിത ശൈലിയിലും കൃഷിയിലും വന്ന മാറ്റങ്ങളുമാണ് ചൂട് കൂടാൻ കാരണമെന്നും, അടുക്കളകൃഷിയെങ്കിലും ചെയ്യണമെന്നും അവർ പറഞ്ഞു. ഖുർആനിലെ കൃഷി എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ഫാത്തിമ മൂസ ക്ലാസെടുത്തു. വിളകളെ ഉൽപാദിപ്പിക്കാൻ വേണ്ടി ഭൂമിയെ ഉപയോഗപ്പെടുത്തലാണ് കൃഷി എന്നും കൃഷി ഒരു ആരാധനയാണെന്നും അവർ ഓർമപ്പെടുത്തി. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു ജനസേവന ജില്ലാ കോഡിനേറ്റർ സക്കീന അക്ബർ സ്വാഗതം ആശംസിച്ചു.

No comments