JHL

JHL

കാറ്റും മഴയും; വീടുകൾ തകർന്നു. വ്യാപക നാശനഷ്ടം

കുമ്പള(www.truenewsmalayalam.com) : ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് കുമ്പളയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം.

    മരം കടപുഴകി ഉളുവാർ താഴെ മറിയമ്മയുടെ ഓടുപാകിയ വീട് ഭാഗികമായി തകർന്നു. വലിയ സപ്പോർട്ടമരമാണ് കടപുഴകി വീടിനു മേൽ പതിച്ചത്. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സന്നദ്ധ സംഘടനയായ യുഎംഎസ് എസ് പ്രവർത്തകർ എത്തി മരം വെട്ടിമാറ്റി.

         ഉളുവാർ താഴെ, കൊടുവ, ഇച്ചിലങ്കോട്, കളായി പ്രദേശങ്ങളിൽ പലയിടത്തും ശക്തമായ കാറ്റിൽ കവുങ്ങുകൾ കടപുഴകി. നിരവധി വാഴകളും മറ്റു കൃഷികളും നശിച്ചു.

 വൈദ്യുതി ലൈനിൽ കവുങ്ങ് ഒടിഞ്ഞു വീണതിനെത്തുടർന്ന് വൈദ്യുതി തൂൺ തകർന്ന് വൈദ്യുതി മുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് ശക്തയായ കാറ്റും മഴയും ഉണ്ടായത്.

       പുത്തിഗെ പഞ്ചായത്ത് പരിധിയിൽ വൻ കൃഷിനാശവും വീടുകൾക്കു കേടുപാടുകളും സംഭവിച്ചു. പുത്തിഗെ പഞ്ചായത്തിലെ മുകാരികണ്ടം വാർഡിലെ നാലു വീടുകളും  മുഗു വാർഡിൽ രണ്ടു വീടുകളും ഭാഗികമായി തകർന്നു.  

    ഉറുമി വാർഡിലെ കർഷകനായ സത്യനാരായണ ഭട്ടിന്റെയും കുടുംബത്തിന്റെയും പത്തു വർഷം മാത്രം പ്രായമുള്ള 300 റബ്ബർ മരങ്ങൾ കടപുഴകി വീണു വൻ നാശനഷ്ടമുണ്ടായി. 

സംഭവ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവാ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ മജീദ്, പൊതു പ്രവർത്തകൻ സന്തോഷ്‌ കുമാർ തുടങ്ങിയവർ സന്ദർശിച്ചു. അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ അധികൃതരോട് ആവശ്യപെട്ടു.


No comments