JHL

JHL

മൊഗ്രാലിനെ സമ്പൂർണ്ണ നെഗറ്റീവ് ഗ്രാമമാക്കാൻ ഊർജിത ശ്രമം; കോവിഡ് ടെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മൊഗ്രാൽ(www.truenewsmalayalam.com) : സർക്കാർ നിർദേശപ്രകാരം വാർഡുകൾ തോറുമുള്ള കോവിഡ് ടെസ്റ്റ് ക്യാമ്പ് മൊഗ്രാലിൽ  നാട്ടുകാരുടെയും, വ്യാപാരികളുടെയും സഹകരണം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ മൊഗ്രാൽ സ്കൂളിൽ വെ ച്ച് നടന്ന ക്യാമ്പിൽ ഇരുന്നൂറ്റി അമ്പതോളം പേരാണ് ആർ ടി പി സി ആർ ടെസ്റ്റിൽ  പങ്കെടുത്തത്. 10പേർ ആന്റിജൻ ടെസ്റ്റിനും വിധേയരായി.

ടെസ്റ്റുകളുടെ എണ്ണം കൂട്ടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ടെസ്റ്റുകൾ സംഘടിപ്പിക്കാൻ സർക്കാർ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറും, ജില്ലാ കലക്ടറും  നിർദേശം നൽകിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ ഒട്ടു മിക്ക വാർഡുകളിലും ഇതിനകംതന്നെ ക്യാമ്പുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. എല്ലായിടത്തും നാട്ടുകാരുടെ സഹകരണവും ലഭിച്ചു. 

 ക്യാമ്പിന് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ,പി ടി എ  ഭാരവാഹികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊഗ്ഗു, പഞ്ചായത്ത് അംഗം  സി എം മുഹമ്മദ് എന്നിവർ സന്ദർശിച്ചു.





No comments