പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സേവനം മഹത്തരം -എൻ.എ നെല്ലിക്കുന്ന്
കേരള ജേർണലിസ്റ്റ് യൂണിയന്റെ നിർദേശപ്രകാരം കെ ജെ യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ അംഗങ്ങൾക്ക് നൽകിയ ആദരവ് കുമ്പള പ്രസ് ഫാറത്തിൽ വച്ച് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട ഒരു ഭൗതിക സാഹചര്യമില്ലാത്ത അവസ്ഥയിലും എത് ദുരന്തമുഖത്തും വാർത്തയന്വേഷിച്ച് ആദ്യം ഓടിയെത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണെന്നും ദൗർഭാഗ്യവശാൽ അവർക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സർക്കാർ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് വേണ്ടി മുമ്പോട്ട് വരുമെന്ന് പ്രത്യാശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കെ ജെ യു ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ ഉപഹാരം സമർപ്പിച്ചു. പുരുഷോത്തമ ഭട്ട് സ്വാഗതം പറഞ്ഞു.
പ്രസ് ഫോറം പ്രസിഡന്റ് ലത്തീഫ് ഉപ്പള, അബ്ദുല്ല കുമ്പള, കെ.എം.എ സത്താർ, എൻ.കെ.എം. ബെളിഞ്ച, അഷ്റഫ് സ്കൈലർ, ധനരാജ് എന്നിവർ സംബന്ധിച്ചു.
അബ്ദുൽ ലത്തീഫ് കുമ്പള നന്ദി പറഞ്ഞു.
Post a Comment