കോവിഡ് ക്യാമ്പ് നടത്തി.
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിലെ പൊസിറ്റിവിറ്റി കുറയ്ക്കുന്നതിന് വേണ്ടി വാർഡ് തലത്തിൽ നടന്നുവരുന്ന ക്യാമ്പിന്റെ ഭാഗമായി പതിനഞ്ചാം വാർഡിലെ ബാത്തിഷ പള്ളി മദ്രസ ഹാളിൽ കോവിഡ് സ്രവ പരിശോധന ക്യാമ്പ് വാർഡ് മെമ്പർ സി.എം മുഹമ്മദ് ഉത്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ കോവിഡ് തരംഗത്തിന്റെ വ്യാപനവും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. കാദർ മാഷ്, റിയാസ്, അബ്ദുൽ ലത്തീഫ്, മന്നാൻ , തുടങ്ങിയവർ സംബന്ധിച്ചു. ഡോ.നമിത, ലാബ് ടെക്നീഷ്യൻ അമൽ എന്നിവർ സ്വാബ് കളക്ഷൻ നടത്തി. ക്യാമ്പിൽ 115 പേർ ടെസ്റ്റിന് വിധേയരായി. 2പേർ പോസിറ്റീവ് ആയി. ഹെൽത്ത് ടീം അംഗങ്ങൾ ആശവർക്കമാർ, അങ്കണവാടി വർക്കർ ,ടീച്ചേഴ്സ്, നഴ്സിങ് വിദ്യാർഥികൾ സന്നദ്ധ പ്രവർത്തകർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി. ക്യാമ്പിന്റെ പ്രവർത്തങ്ങളിൽ പങ്കാളികളായ മുഴുവൻ പേരെയും വാർഡ് മെമ്പർ അഭിനന്ദിച്ചു.



Post a Comment