ബി എൽ ഒ ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുന്നവർക്ക് ട്രെയിനിങ്ങ് ഏർപ്പെടുത്തണം.
ഉപ്പള(www.truenewsmalayalam.com) : പുതുതായി ബി എൽ ഒ ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുന്നവർക്ക് ട്രെയിനിങ്ങ് ഏർപ്പെടുത്തണമെന്ന് മഞ്ചേശ്വരം ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ ( BLOA) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസേഴ്സ്മാരുടെ സംഘടനയായ ബി എൽ ഒ അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ ഓൺലൈൻ യോഗം അസോസിയേഷൻ സംസ്ഥാന സമിതി അംഗം സുധാമണി പി എസ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടറി കെ പി പ്രദീപ് ,സംസ്ഥാന സമിതി അംഗം കെ വിനോദ് , കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അമീർ കോടിബയൽ (പ്രസി) അശോക് കുമാർ കെ , ബിജി എം , (വൈസ് പ്രസി) ഇസ്മയിൽ സൂരമ്പൈൽ (സെക്രട്ടറി) കിഷോർ കുമാർ ജി , രൂപിക (ജോ. സെക്രട്ടറി ) ബാല കൃഷ്ണ ഷെട്ടി എൻമകജെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment