JHL

JHL

ജൂൺ-19 വായനാദിനം: ദേശീയവേദി ഓഫീസിൽ വായനാക്കളരിക്ക് നാളെ തുടക്കമാവും.

മൊഗ്രാൽ(www.truenewsmalayalam.com) : പുസ്തകവായനാ യജഞം നടപ്പാക്കാൻ ഒരുങ്ങുകയാണ് മൊഗ്രാൽ  ദേശീയവേദി. നഷ്ടപ്പെട്ടുപോയ വായനാശീലം വളർത്തുന്നതിന്റെ  ഭാഗമായാണ് ഓഫീസിൽ ഗ്രന്ഥാലയം തുടങ്ങുന്നത്. മലയാളത്തിന് പുറമേ കന്നഡ പുസ്തകങ്ങളും ഇതിനായി ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.

 വായനാദിനമായ നാളെ (ജൂൺ 19) രാവിലെ 10 മണിക്ക് വായനക്കളരിക്ക്  തുടക്കമാവും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാ  യിരിക്കും പരിപാടി. നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, എഴുത്തുകാർ സംബന്ധിക്കും.

ഇത് സംബന്ധിച്ച് ചേർന്ന വാട്സപ്പ് ഗ്രൂപ്പ് യോഗത്തിൽ പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ടി കെ ജാഫർ, എം എ മൂസ, വിജയകുമാർ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി കെ അൻവർ, മുഹമ്മദ് സ്മാർട്ട്‌, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സി എം ഹംസ, അബ്ദുല്ലകുഞ്ഞി നട്പ്പളം, എച് എം കരീം, മുഹമ്മദ് മൊഗ്രാൽ, ഗൾഫ് പ്രതിനിധികളായ എൽ ടി മനാഫ്, എം എ ഇക്ബാൽ എന്നിവർ സംബന്ധിച്ചു. 

ചടങ്ങിൽ വെച്ച് ഗ്രന്ഥാലയത്തിലേക്കുള്ള കന്നട പുസ്തകങ്ങൾ സുമ്മത്തിയമ്മ ഗാന്ധി നഗർ ദേശീയവേദി സെക്രട്ടറി എം എ മൂസയ്ക്ക് കൈമാറി.





No comments