JHL

JHL

ജില്ലയിലെ കോവിഡ് ചികിത്സയുടെ അപര്യാപ്തതകൾ നേരിട്ടറിയാൻ ഹൈക്കോടതി നിയോഗിച്ച വസ്തുതാന്വേഷണ സംഘം മംഗൽപാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു

ഉപ്പള (www.truenewsmalayalam.com) : ജില്ലയിലെ കോവിഡ് ചികിത്സയുടെ അപര്യാപ്തതകൾ നേരിട്ടറിയാൻ ഹൈക്കോടതി നിയോഗിച്ച വസ്തുതാന്വേഷണ സംഘം മംഗൽപാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു.വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

ആരോഗ്യരംഗത്തെ ജില്ലയിലെ പരിമിതികൾ ചൂണ്ടിക്കാട്ടി  ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹൈക്കോടതിയിൽ റിട്ട്  സമർപ്പിച്ചിരുന്നു. തുടർന്ന് ജില്ലയിലെ കോവിഡ് ചികിത്സയുടെ അപര്യാപ്തതകൾ നേരിട്ടറിയാൻ ഹൈക്കോടതി വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചത്. ജില്ലാ സെഷൻ ജഡ്ജിയുടെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറ്റി അംഗങ്ങലാണ് വസ്തുതഗാന്വേഷണത്തിന് എത്തിയത്. കസർകോഡ് മെഡിക്കൽ കോളേജ് , ടാറ്റ ആശിപത്രി തുടങ്ങിയ സ്ഥലങ്ങളും ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും. മൂന്നു ദിവസങ്ങളിലായാണ് സന്ദർശനം പൂർത്തിയാക്കുക. വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് കുമ്പള, മണ്ഡലം സെക്രെട്ടറി ഹമീദ് അമ്പാർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.


No comments