JHL

JHL

ആരിക്കാടി കോട്ടയുടെ സംരക്ഷണത്തിന് നാട്ടുകാർ രംഗത്ത്.

കാസർഗോഡ്(www.truenewsmalayalam.com) : ആരിക്കാടിയിൽ 300 വർഷം പഴക്കമുള്ള ,ചരിത്ര താളുകളിൽ നിരവധി സ്മരണകൾ ഉണർത്തുന്ന ആരിക്കാടി കോട്ടയെ സംരഷിച്ചു,വിനോദസഞ്ചാര കേന്ദ്രമാക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കാനായി  നാട്ടുകാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി. ചുറ്റുമതിൽ കെട്ടി കോട്ടയെ സംരക്ഷിച്ചുകൊണ്ട് പൈതൃകഗ്രാമം ആക്കുവാനും,അതോടൊപ്പം തന്നെ ഹൈവേ വികസനത്തോടൊപ്പം കോട്ടയുടെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. വരും കാലത്ത് കാസറഗോഡിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കോട്ടയുടെ വികസനത്തോടെ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നും  യോഗം വിലയിരുത്തി.

  ആരിക്കാടി ജി ബി എൽപി സ്കൂളിൽ നടന്ന കൂട്ടായിമയിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അദ്യക്ഷത വഹിച്ചു.  കുമ്പള ഗ്രാമ പഞ്ചയാത്ത് പ്രിസിഡന്റ്  യു പി താഹിറ യുസഫ് ഉദ്ഘാടനം ചെയ്തു.

 മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് ആമുഖപ്രഭാഷണം നടത്തി. അബ്ബാസ് കർള   എ കെ ആരിഫ്,വിനയ ആരിക്കാടി, അൻവർ ഹുസൈൻ, ലത്തീഫ് ആരിക്കാടി,കാകമുഹമ്മദ് എന്നിവർ സംസാരിച്ചു. ബി എ റഹിമാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.  ഫാറൂക്ക് കോട്ട നന്ദി പറഞ്ഞു.

ആരിക്കാടി കോട്ട സംരക്ഷണസമിതി ഭാരവായികളായി കെ എം അബ്ബാസ്, മുഖ്യരക്ഷദികാരി ചെയർമാൻ യു പി താഹിറ യൂസഫ്  പ്രസിഡന്റ് കുമ്പള ഗ്രാമ പഞ്ചായത്ത്, വർക്കിങ് ചെയർമാൻ  ബി എ റഹിമാൻ ആരിക്കാടി,  ജനറൽ കൺവീനർ  അഷ്‌റഫ്‌ കർള ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്, വർക്കിങ് കൺവീനർ   അൻവർ ഹുസൈൻ, ട്രഷറർ  അബ്ബാസ് കർള,വൈസ് ചെയർമാൻ മാരായി എ കെ ആരിഫ്, ലത്തീഫ് കുമ്പോൽ, മുഹമ്മദ്‌ കുഞ്ഞു കുമ്പോൽ, വിനയ ആരിക്കാടി, ടി കെ ജമാൽ. കാകമുഹമ്മദ്‌. സിഡിക് ലോഗി. ഷരീഫ്  പി. കെ.നഗർ  റഫീഖ് അബ്ബാസ് അഷ്‌റഫ്‌ ആരിക്കാടി കൺവീനർ മാരായി സലീം കുഞ്ഞു, അശ്റഫ് സിറാങ്, മൊയ്‌ദീൻ റെഡ്,ഫാറൂഖ് പള്ളി, മൊയ്‌ദീൻ പി കെ നഗർ,സലീം എം പി, അബ്ബാസ് മടിക്കേരി എന്നിവരെ തിരഞ്ഞെടുത്തു.




No comments