JHL

JHL

യുവാക്കളിൽ വ്യാപകമാവുന്ന ലഹരി ഉപയോഗം തടയാൻ നിലവിലെ വ്യവസ്ഥകൾ പര്യാപ്തമല്ല-നാസിർ മൊഗ്രാൽ.

 

മൊഗ്രാൽ(www.truenewsmalayalam.com) : യുവാക്കൾക്ക് ഉറക്കമില്ല, രാത്രിയെ പകലുകളാക്കിയാണ് സഞ്ചാരം, എവിടേക്കെന്നോ, എങ്ങോട്ടേക്കെന്നോ സഞ്ചാരമെന്നത് അവർക്ക് തന്നെ ഒരു പിടിയുമില്ല. പുതിയ ലഹരിക്കായി ട്രെൻഡ്  തേടിയുള്ള സഞ്ചാരമാണത്. അപകടകരമായ ഈ യാത്ര തടയാൻ ലഹരി ഉപയോഗം തടയുന്നതിനുള്ള  രാജ്യത്തെ നിലവിലെ ശിക്ഷാനിയമത്തിൽ മാറ്റം അനിവാര്യമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ അഭിപ്രായപ്പെട്ടു. 

കെ എസ് യു മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി പ്രിയദർശിനി ഭവനിൽ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണ പരിപാടി ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു നാസിർ മൊഗ്രാൽ. ചടങ്ങിൽ ലഹരിക്കെതിരെ  കെ എസ് യു പ്രവർത്തകർ പ്രതിജ്ഞ എടുത്തു. നാസിർ മൊഗ്രാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. 

നിഹാൽ മൊഗ്രാൽ, റഹീസ് പേരാൽ, ഉബൈദ് പെർവാഡ്, ശമ്മാസ് മൊഗ്രാൽ, ഷയാഫ് ബദ്ർയാനഗർഎന്നിവർ സംബന്ധിച്ചു. മുആസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. 





No comments