JHL

JHL

അന്ത:രാഷ്ട്ര യോഗ ദിനം ആചരിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള  സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്ത: രാഷ്ട്ര യോഗ ദിനം ആചരിച്ചു. കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദിവാകർ റൈ അധ്യക്ഷത വഹിച്ചു. ഡോ.സുബ്ബഗട്ടി എൽ.എച് എസ് ജൈനമ്മ,ഹെൽത്ത് ഇൻസ്പെക്ടർ നവീൻ ,പി.എച്.എൻ കുഞാമി,   നഴ്സിങ്ട്യൂട്ടർ ഷെൽജി ജെ.പി.എച്.എൻ ശാരദ,ജെ.എച്.ഐ ആദർശ് എന്നിവർ സംസാരിച്ചു. യോഗബോധവത്കരണത്തിനു ജെ ആർ  ഹെൽത്ത്ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി നേതൃത്വം നൽകി. 2015 ജൂണ് 21മുതലാണ് ലോകമെമ്പാടും യോ ഗ ദിനം ആചരിച്ചുവരുന്നത് രോഗപ്രതിരോധ ശേഷി വളർത്താനും വാർധക്യത്തെ അകറ്റാനും യോഗ സഹായകമാണ് തീരക്കേറിയ ജീവിതത്തിൽ വ്യായാമ കുറവും അതുമൂലമുണ്ടാകുന്ന ടെൻഷനും കാരണം അസുഖങ്ങളും നമ്മുടെ സമൂഹത്തിൽ കൂടുതലാണ്. ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതും സൂര്യപ്രകാശമേൽക്കുന്നതും അത്യാവശ്യമാണ്.ഈ കാലഘട്ടത്തിൽ നമ്മുടെ മാനസിക ബൗദ്ധികവുമായ കഴിവുകളെ ഉണർത്താനുതകുന്നതാണ് യോഗ. കുമ്പള സാമൂഹിക കേന്ദ്രം ജീവനക്കാരും കാസറഗോഡ് നഴ്സിങ് സ്കൂളിലെ  ട്രെയിനീസും ദിനാചാരണത്തിൽ പങ്കെടുത്തു. സ്വാഗതം ഹെൽത്ത്‌ ഇൻസ്‌പെക്ടർ നവിനും നന്ദി ക്ലർക് രവികുമാറും പറഞ്ഞു.




No comments