JHL

JHL

കർണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ നൽകാൻ തീരുമാനമായി.

ഉപ്പള(www.truenewsmalayalam.com) : കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും വാക്സിനേഷൻ നൽകുന്നതിന് കാസർകോട് ജില്ലയിലെ പിഎച്ച്സികളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജൂൺ 28 തിങ്കളാഴ്ച മുതൽ പരീക്ഷഹാൾ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി എച്ച്സിയിൽ ഹാജരായി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ പ്രതിസന്ധി മനസ്സിലാക്കിയ ഉടനെ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിനെ സന്ദർശിച്ച് മഞ്ചേശ്വരം എം എൽ എ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ ക്രമീകരണങ്ങൾ നടത്തിയത്.





No comments