JHL

JHL

കലുങ്ക് മൂടപ്പെട്ട് തന്നെ :ആറുവരിപ്പാതയിൽ കലുങ്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ നാട്ടുകാർ.

 

മൊഗ്രാൽ(www.truenewsmalayalam.com) : വർഷങ്ങൾക്ക് മുമ്പ് ബസ് നിയന്ത്രണം വിട്ട് തകർത്ത മൊഗ്രാൽ ഷാഫി ജുമാമസ്ജിദിന് സമീപത്തെ കലുങ്ക് നന്നാക്കാൻ നടപടി ഇല്ലാത്തത് കാലവർഷം തുടങ്ങിയതോടെ കാൽനടയാത്രക്കാർക്ക് ദുരിതവും, ദേശീയപാതയുടെ തകർച്ചയ്ക്കും കാരണമാവുന്നു.


 മൊഗ്രാൽ  ടൗണിൽനിന്നും, മീലാദ് നഗറിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളം ഒഴുകി പോകാറുള്ള ഷാഫി മസ്ജിദിനടുത്തുള്ള  ദേശീയപാതയിലെ കലുങ്കാണ്   വർഷങ്ങളായി മൂടപ്പെട്ട് കിടക്കുന്നത്. ഇതുമൂലം മഴവെള്ളം ദേശീയപാതയിലൂടെ ഒഴുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞവർഷം ശക്തമായ മഴയിൽ ദേശീയപാത  വെള്ളത്തിൽ മുങ്ങിയത് ഗതാഗതതടസ്സത്തിന്  കാരണമായിരുന്നു.

ബസ് നിയന്ത്രണം വിട്ട്  കലുങ്ക് തകർത്ത്  ഷാഫി മസ്ജിദ് മതിലിൽ  ഇടിച്ച് നിൽക്കുകയായിരുന്നു. പ്രാർത്ഥനാ സമയം അല്ലാത്തതിനാൽ അന്ന് വൻ ദുരന്തമാണ് ഒഴിവായത്. ഒരു പതിറ്റാണ്ട്  കഴിഞ്ഞിട്ടും അധികൃതർ കലുങ്  പുനസ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ല. സന്നദ്ധ സംഘടനാ പ്രവർത്തകർ നിരവധി തവണ വിഷയം ദേശീയപാത  വിഭാഗം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മൂട പ്പെട്ട കലുങ്ക് നന്നാക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.കലുങ് പൂർണ്ണമായും മൂടപ്പെട്ട തിനാൽ വലിയതോതിലുള്ള ജോലികളും, ഇടപെടലുകളും വേണമെ  ന്നാണ് അധികൃതർ അന്ന് പറഞ്ഞത്. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ലെന്ന്  നാട്ടുകാർ പറയുന്നു.

അതിനിടെ നാട്ടുകാരും, ജുമാ മസ്ജിദ് കമ്മിറ്റിയും കലുങ്ക് നന്നാക്കാൻ ശ്രമം നടത്തിയെങ്കിലും ആ ശ്രമവും  വിജയിച്ചില്ല. ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുമ്പോൾ കലുങ്ക് നഷ്ടപ്പെടാതിരിക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ വേണമെന്ന്  നാട്ടുകാർ ആവശ്യപ്പെടുന്നു.



No comments