JHL

JHL

റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അബ്ദുൽഖാദർ മരിച്ച നിലയിൽ.

 

കാസർകോട്(www.truenewsmalayalam.com) :  റെയിൽവേ പോർട്ടർ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.  തളങ്കര പടിഞ്ഞാറിലെ അബ്ദുൽ ഖാദർ (68) ആണ് മരിച്ചത്. ഞായറാഴ്ചയാണ് മൃതദേഹം കണ്ടത്.

അബ്ദുൽ ഖാദർ ചെറുപ്പം മുതലേ കാസർകോട് റെയിൽവേ സ്റ്റേഷനിലെ പോർടർ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും മംഗളൂറിൽ ഫ്ലാറ്റിലാണ് താമസം. അബ്ദുൽ ഖാദർ തളങ്കരയിലെ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാത്തത് കൊണ്ട് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം അറിഞ്ഞു ബന്ധുക്കളും സ്ഥലത്തെത്തി. പോസ്റ്റ് മോർടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.





No comments