മംഗ്ലൂരുവിൽ പഠിക്കുന്ന വിദ്യാർത്തികൾക്ക് വാക്സിനേഷന് പ്രത്യേക കൗണ്ടർ തുറക്കും.
ഉപ്പള(www.truenewsmalayualam.com) : മംഗ്ലൂരുവിൽ പഠിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുൾപ്പെടെയുള്ള ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് അടിയന്തിരമായി കോവിഡ് വാക്സിൻ ലഭ്യമാക്കിയില്ലെങ്കിൽ അടുത്ത ദിവസങ്ങളിലായി നടക്കുന്ന വിവിധ പരീക്ഷകൾക്ക് പ്രവേശന ലഭിക്കില്ലെന്ന ഗൗരവമേറിയ വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വാക്സിനേഷന് പ്രത്യേക കൗണ്ടർ തുടങ്ങാൻ കളക്ടർക്ക് നിർദേശം നൽകുമെന്ന് ഉറപ്പ്.
സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ച മഞ്ചേശ്വരം എം എൽ എ എകെ എം അശ്‌റഫിനാണ് മന്ത്രി ഉറപ്പ് നൽകിയത്.
പ്രസ്തുത വിഷയം കാര്യ ഗൗരവത്തോടെ മനസ്സിലാക്കിയ ബഹുമാനപ്പെട്ട മന്ത്രി വിദ്യാർത്ഥികൾക്കുള്ള വാക്സിന് വേണ്ടി പ്രത്യേക കൗണ്ടർ അടിയന്തിരമായി തുറക്കാൻ കാസറഗോഡ് ജില്ലാ കളക്ടർ ശ്രീ ഡോ. സജിത് ബാബു ഐ എ എസിന് നിർദേശം നൽകുമെന്ന് ഉറപ്പ് നൽകിയെന്ന് എം എൽ എ ഫെയ്സ്‌ബുക്കിൽ കുറിച്ചു. മംഗൽപാടി വൈറ്റ് ഗാർഡ് ഹെൽപ് ഡെസ്കിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ
മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി എം മുസ്തഫയാണ് വിഷയം എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയത്.
Post a Comment