JHL

JHL

ക്രിയാത്മക ചിന്തകൾക്ക് സ്വതന്ത്ര ക്യാമ്പസ്; എം എസ് എഫ് കോളേജ് യൂണിറ്റ് സമ്മേളനങ്ങൾക്ക് ബേജ കോളേജിൽ തുടക്കമായി

കാസറഗോഡ്(www.truenewsmalayalam.com) : ക്രിയാത്മക ചിന്തകൾക്ക് സ്വതന്ത്ര ക്യാമ്പസ് എന്ന പ്രമേയത്തിൽ എം എസ് എഫ് കോളേജ് യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. ജില്ലാ തല ഉദ്‌ഘാടനം ബേജാ  കോളേജിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്‌ നിർവഹിച്ചു. 

  ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്‌ മുഖ്യാതിഥിയായി എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ്‌ ആറങ്ങാടി വിഷയാവതരണം നടത്തി.ഇർഷാദ് മൊഗ്രാൽ,അസറുദ്ദീൻ മണിയനോടി,ഷംസുദ്ദീൻ കിന്നിംഗാർ,സയ്യിദ് താഹ,സലാം ബെളിഞ്ചം,അഷ്‌റഫ് ബോവിക്കാനം,റഹിം പള്ളം,റഫീഖ് വിദ്യാനഗർ,ഷാനിഫ് നെല്ലിക്കട്ട സംസാരിച്ചു 

ഗൂഗിൽ അപ്ലിക്കേഷൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചത് 

ബേജാ കോളേജ് പ്രഥമ എം എസ് എഫ് കമ്മിറ്റി നിലവിൽ വന്നു 

ഭാരവാഹികൾ

പ്രസിഡണ്ട്

മുഹമ്മദ് സിനാൻ

ജനറൽ സെക്രട്ടറി

അബ്ബാസ് സൈഫുദ്ദീൻ

ട്രഷറർ

മൊയ്തീൻ സാബിത്ത്


വൈസ് പ്രസിഡണ്ട് 

മഷൂക്

ആമിന

നിസാർ


ജോയിന്റ് സെക്രട്ടറി

ആയിഷത്ത് സജ്ന

റാഹീസ്

ഖദീജത്ത് സബീന.






No comments