JHL

JHL

ചട്ടഞ്ചാലിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിലെ മലിന ജലം ഒഴുകുന്നതിനു നടപടിയാകുന്നു.

കാസർഗോഡ്(www.truenewsmalayalam.com) : ചട്ടഞ്ചാലിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിലെ മലിന ജലം ഒഴുകുന്നതിനു നടപടിയാകുന്നു. കാസർഗോട്  വികസന പാക്കേജിൽ ഉൾപ്പെടുത്തി മലിന ജലം ശുദ്ധീകരണ  പ്ലാന്റ് സ്ഥാപിക്കാനായി 3 കമ്പനികളോടു റിപ്പോർട്ട് ആവശ്യപ്പെട്ടതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.  ഡിപിആർ ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവിഡ് ബാധിതരെ ആണ് ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയിൽ ചികിത്സിപ്പിക്കുന്നത്. 

 തെക്കിൽ വില്ലേജിൽ 540 ബെഡുകളുള്ള പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്‌നറുകളാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി നിർമിച്ച് സർക്കാരിനു കൈമാറിയത്. ദുരിതബാധിതർ ഉൾപ്പെടെ മുന്നൂറിലധികം പേരാണ് ഈ സ്ഥാപനത്തിലുള്ളത്. ആശുപത്രിയിലെ മലിനജലം സംഭരിക്കുന്നതിനായി 20,000 ലീറ്റർ ശേഷിയുള്ള 6 ചേയ്മ്പർ നിർമിച്ചിരുന്നു. ഇതിൽ നിന്നു മലിനജലം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോയി കളയുക  എന്ന ഉദ്ദേശത്തോടെയാണു ഇതു നിർമിച്ചത്.എന്നാൽ ഇത് പ്രായോഗികമല്ലെന്നും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടെത്തി. 

 ടാറ്റാ നിർമിച്ച ടാങ്കറിൽ  മലിന ജലം ആൾ താമസമുള്ള സ്ഥലങ്ങളിൽ ഒഴുകുന്നത് പ്രദേശവാസികളെ രോഗ വ്യാപന ഭീതിയിലാക്കിയിരുന്നു. താൽക്കാലികമായി കുഴിയെടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും നടന്നില്ല. ഇതിന് ശ്വാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, കലക്ടർ എന്നിവർ ഉൾപ്പെടെയുള്ളവർ നിവേദനം നൽകിയിരുന്നതായി എംഎൽഎ അറിയിച്ചു. 

 മലിന ജലം ഒഴിവാക്കുന്നതിന് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കുക മാത്രമാണു ഏക മാർഗമെന്നും ഇതിന് തുക കാസർകോട് വികസന പാക്കേജിൽ  (കെഡിപി) ഉൾപ്പെടുത്തി ഭരണാനുമതി നൽകണമെന്നും എംഎൽഎ  അഭ്യർഥിച്ചു. ജില്ലാ–ജനറൽ ആശുപത്രികളിൽ  പ്ലാന്റ് നിർമിച്ച കമ്പനികളോട് ഉൾപ്പെടെയാണു ഡിപിആർ  തയാറാക്കി നൽകാൻ ആവശ്യപ്പെട്ടത്.





No comments