JHL

JHL

കാറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവും ബിയറും എക്‌സൈസ്‌ സംഘം പിടികൂടി.

കാസര്‍കോട്‌(www.truenewsmalayalam.com) : ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ മദ്യവും 12.350 ലിറ്റര്‍ ബിയറും പിടിച്ചു.

എന്‍മകജെ കുരിയടുക്കത്തുവച്ചാണ്‌ കര്‍ണ്ണാടക മദ്യം എക്‌സൈസ്‌ സംഘം പിടികൂടിയത്‌. കാറിലുണ്ടായിരുന്ന സോമാജെ സ്വദേശി ചെന്നയെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ്‌ പി ഒ എം വി സുധീന്ദ്രന്‍, സി ഇ ഒ മാരായ മനോജ്‌ കുമാര്‍ പി, മോഹന്‍ കുമാര്‍ എല്‍, ശൈലേഷ്‌ കുമാര്‍ പി, ഡ്രൈവര്‍ റിജിത്ത്‌ പി വി എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. 





No comments